Top 5 This Week

Related Posts

വില്‍പ്പനയ്ക്ക് എത്തിച്ച 10.71 കിലോ ഗഞ്ചാവുമായി യുവാവ് പിടിയില്‍


വില്‍പ്പനയ്ക്ക് എത്തിച്ച 10.71 കിലോ ഗഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലം:വില്‍പ്പനയ്ക്കായി എത്തിച്ച ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതില്‍ , ദീപു(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ മേല്‍നോട്ടത്തിലുളള പോലീസ് സംഘമാണ് കരുനഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 10.71 കിലോ ഗ്രാം ഗഞ്ചാവുമായ യുവാവിനെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്താറുള്ള പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. പ്രതിയില്‍ നിന്ന് പിടികൂടിയ ഗഞ്ചാവ് അന്യസംസ്ഥാനത്ത് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കരുനാഗപ്പള്ളിയില്‍ ചില്ലറ വില്‍പ്പനയ്‌ക്കെത്തിച്ചതായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, സജികുമാര്‍ എ.എസ്.ഐ സനീഷ, സിപിഒ മനോജ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 




                            

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles